കുവൈറ്റ്: കൈക്കോട്ടുകടവ് സ്വദേശി കുവൈറ്റില്‍ ഹ്രിദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. കൈക്കോട്ടുകടവ് സ്ക്കൂളിന് സമീപത്ത് താമസിക്കുന്ന യു.മുഹമ്മദ് ഇസ്മായില്‍ (55) ആണ് ഫര്‍വാനിയ ഹോസ്പിറ്റലില്‍ വെച്ച് മരിച്ചത്. കുറച്ച് ദിവസങ്ങളായി തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. കഴിഞ്ഞ ഇരുപത് വര്‍ഷത്തോളമായി കുവൈത്തിലെ ഷുവൈക്കിലുള്ള ഒരു സ്വകാര്യ ഹോട്ടലില്‍ ജോലി ചെയ്തു വരികയായിരുന്നു. കെ.കെ.എം.എ അംഗമായിരുന്നു. ഭാര്യ: മറിയം. മക്കള്‍: നസീമ, നഫീസത്ത്, നജ്മ, നസീറ. ജമാതാക്കള്‍: കുവൈത്തിലുള്ള അഹമ്മദ് എടച്ചാക്കൈ, ഹക്കീം, റഈസ്. മയ്യിത്ത് നാട്ടിലേക്ക് കൊണ്ടു പോകുന്നതിനുള്ള ഒരുക്കങ്ങള്‍ നടന്നുവരികയാണ്.










2009